Connect with us

Gulf

അബുദാബിയില്‍ 3,000 വാഹനങ്ങള്‍ കണ്ടുകെട്ടി

Published

|

Last Updated

അബുദാബി: ഉപേക്ഷിക്കപ്പെട്ട 3,000 വാഹനങ്ങള്‍ കണ്ടുകെട്ടിയതായി അബുദാബി നഗരസഭ അറിയിച്ചു. മുസഫ്ഫയിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കണ്ടുകെട്ടിയത്. 2,668 വാഹനങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. നഗരത്തിന്റെ സൗന്ദര്യത്തിന് ആഘാതമാകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ജനുവരിയിലാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയത്. 306 വാഹനങ്ങള്‍ കണ്ടെത്തി. ഇതില്‍ 255 വാഹനങ്ങള്‍ കണ്ടുകെട്ടി.
ഫെബ്രുവരിയില്‍ 246 ഉം മാര്‍ച്ചില്‍ 453ഉം വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഓരോ മാസം കൂടുമ്പോഴും വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്. ജൂണില്‍ 501 വാഹനങ്ങള്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. 430 വാഹനങ്ങള്‍ കണ്ടുകെട്ടി. താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാഹനങ്ങള്‍ ശരിയായ നിലയില്‍ പരിപാലിക്കണമെന്നും നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ടുകെട്ടിയ വാഹനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പിഴയുടെ 50 ശതമാനം അടച്ചാല്‍ മതിയാകുമെന്ന് നഗരസഭ അറിയിച്ചു.

---- facebook comment plugin here -----

Latest