വധശിക്ഷ ഭീകരവാദികള്‍ക്ക് മാത്രം: കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: August 31, 2015 5:26 pm | Last updated: August 31, 2015 at 5:26 pm
SHARE

capital punishmentന്യൂഡല്‍ഹി: വധശിക്ഷ സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ ദേശീയ നിയമ കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഭീകരവാദ കേസുകളില്‍ മാത്രമായി വധശിക്ഷ പരിമിതപ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ കമ്മീഷനാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുന്നില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭയില്‍ ഉള്‍പ്പെട്ട 59 രാജ്യങ്ങളില്‍ മാത്രമാണ് വധശിക്ഷ നിലവിലുള്ളതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.