ദുബൈ മോട്ടോര്‍ ഫെസ്റ്റിവല്‍ നവംബര്‍ 10 മുതല്‍ 21 വരെ

Posted on: August 31, 2015 5:34 pm | Last updated: August 31, 2015 at 5:34 pm
SHARE

DMF Logo_New
ദുബൈ: വാഹനോത്സവം (മോട്ടോര്‍ ഫെസ്റ്റിവല്‍) നവംബര്‍ 10 മുതല്‍ 21 വരെ നടക്കുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈല മുഹമ്മദ് സുഹൈല്‍ അറിയിച്ചു. ഫീല്‍ ദി റഷ് എന്ന പേരിലാണ് ഇത്തവണത്തെ മോട്ടോര്‍ ഫെസ്റ്റിവല്‍. വാഹനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും. ലോകോത്തര വാഹന ബ്രാന്‍ഡുകളും നിര്‍മാതാക്കളും ഇടപാടുകാരും സമ്മേളിക്കുന്ന ദുബൈ മോട്ടോര്‍ ഫെസ്റ്റിവല്‍ വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കാറുണ്ട്. 2020 ഓടെ രണ്ട് കോടി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദുബൈ മോട്ടോര്‍ ഫെസ്റ്റിവലിന് പ്രത്യേക പ്രാധാന്യമുണ്ട്. 2014ല്‍ രണ്ട് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. ഒരു പരേഡില്‍ നിരവധി കാര്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുത്തിയതാണ് ഒരു റെക്കോര്‍ഡ്. ഏറ്റവും നീളമുള്ള സെല്‍ഫി റിലേ ആയിരുന്നു മറ്റൊരു റിക്കോര്‍ഡ്.
ദുബൈ ഗ്രാന്‍ഡ് പരേഡ്, സൂപ്പര്‍ കാര്‍ റെയ്ഡ്, മോട്ടോര്‍ വില്ലേജ് എന്നിങ്ങനെയാണ് ഇത്തവണത്തെ പരിപാടികളെന്നും ലൈല മുഹമ്മദ് സുഹൈല്‍ അറിയിച്ചു.