അക്രമങ്ങള്‍ അമര്‍ച്ച ചെയ്യും: ആഭ്യന്തര മന്ത്രി

Posted on: August 31, 2015 12:30 pm | Last updated: September 1, 2015 at 12:35 am
SHARE

chennithalaതിരുവനന്തപുരം: കണ്ണൂരിലും കാസര്‍കോട്ടും നടക്കുന്ന അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബി ജെ പിയും സി പി എമ്മും ചേര്‍ന്ന് ആസൂത്രിത ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാനാന്തരീക്ഷത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. ബോധപൂര്‍വം അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഒരു പാര്‍ട്ടിക്കും നല്ലതല്ല. ഇത്തരം സംഭവങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.