പോള്‍ ജോര്‍ജ് വധം: വിധി നാളത്തേക്ക് മാറ്റി

Posted on: August 31, 2015 1:38 pm | Last updated: September 1, 2015 at 12:35 am
SHARE

paul muthootതിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി. ഒന്നാം പ്രതി അടക്കം രണ്ട് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി. നാളെ മുഴുവന്‍ പ്രതികളെയും ഹാജരാക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുണ്ടാത്തലവന്‍ കാരി സതീഷ് ഉള്‍പ്പെടെ 19 പേരാണ് പ്രതികള്‍. 2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരളാ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. 25 പേരെ ഈ ഘട്ടത്തില്‍ പ്രതിചേര്‍ത്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ച് സി ബി ഐ അന്വേഷണം ഏറ്റെടുത്തതോടെ 14 പേരെ പ്രതിചേര്‍ത്ത് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ഇതിലേക്ക് അഞ്ച് പേരെ കൂടി ചേര്‍ക്കുകയായിരുന്നു.241 പേര്‍ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.