Connect with us

National

സംവരണ പ്രക്ഷോഭം ആശങ്കപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “മന്‍ കി ബാത്ത്” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10പേരുടെ ജീവന്‍ അപഹരിച്ച പ്രക്ഷോഭം രാജ്യത്തെ ഞെട്ടിക്കുന്നതാണ്. ഗാന്ധിജിയുടേയും സര്‍ദാര്‍ പട്ടേലിന്റേയും നാട്ടില്‍ ഇത്തരം സംഭവങ്ങളുണ്ടാവുന്നത് വേദനാജനകമാണെന്നും മോദി പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഇനി കൊണ്ടുവരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഓര്‍ഡിനന്‍സ് കാലാവധി തിങ്കളാഴ്ച്ച അവസാനിക്കുകയാണ്. വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ബില്ലിനെ കുറിച്ച് കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. കര്‍ഷക ക്ഷേമത്തിനായി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. ഇതിനായി 13 പുതിയ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും. കര്‍ഷകരുടേയും പാവങ്ങളുടേയും ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest