മകളെ കൊന്നത് മുന്‍ ഭര്‍ത്താവാണെന്ന് ഇന്ദ്രാണി മുഖര്‍ജി

Posted on: August 30, 2015 11:08 am | Last updated: August 31, 2015 at 1:44 pm
SHARE

indrani with sheenaമുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയത് താനല്ല മുന്‍ ഭര്‍ത്താവാണെന്ന് ഇന്ദ്രാണി മുഖര്‍ജി പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട്. മകളോട് എനിക്ക് വെറുപ്പുണ്ടായിരുന്നു. എന്നാല്‍ അവളെ കൊല്ലാന്‍ എനിക്കാവില്ല. കൊലപാതകത്തിന് ഉത്തരവാദി തന്റെ മുന്‍ ഭര്‍ത്താവായ സഞ്ജീവ് ഖന്നയാണെന്ന് ഇന്ദ്രാണിയുടെ മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഇരുവരേയും വെവ്വേറെയാണ് ചോദ്യം ചെയ്തത്.

അതിനിടെ ഷീന ബോറ കൊല്ലപ്പെട്ട കാര്‍ മുംബൈ പോലീസ് കണ്ടെടുത്തു. അതിനിടെ കൊലനടന്ന് 2012 ഏപ്രില്‍ 24ന് താനും നഗരത്തിലുണ്ടായിരുന്നതായി ഷീന ബോറയുടെ സഹോദരന്‍ മിഖായേല്‍ പോലീസിന് മൊഴി നല്‍കി. ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവും കേസിലെ മൂന്നാം പ്രതിയുമായ സഞ്ജീവ് ഖന്നയും താന്‍ താമസിച്ച ഹോട്ടലിലുണ്ടായിരുന്നതായി മിഖായേലിന്റെ മൊഴിയില്‍ പറയുന്നു.