ഗുഡ്ഗാവില്‍ 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Posted on: August 30, 2015 10:39 am | Last updated: August 30, 2015 at 10:39 am
SHARE

stop rapeഗുഡ്ഗാവ്: സ്‌കൂള്‍ ബസ് കാത്തുനിന്ന 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ആറ് മണിക്കൂറോളം ആണ്‍കുട്ടികള്‍ തന്നെ തടഞ്ഞുവെച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. സംഭവം നടന്ന ദിവസം ഈ കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.