ദഫില്‍ താളമിട്ട ഒന്നാം ക്ലാസുകാരന്‍ വേദിയുടെ മനം കവര്‍ന്നു

Posted on: August 30, 2015 9:41 am | Last updated: August 30, 2015 at 9:41 am
SHARE

മര്‍കസ് നഗര്‍: ദഫില്‍ താളമിട്ട ഒന്നാം ക്ലാസുകാരന്‍ സാഹിത്യോത്സവ് വേദിയുടെ മനം കവര്‍ന്നു. സംഘഗാനം കാറ്റഗറി (എ) മത്സരത്തിലാണ് മൂന്ന് മുതിര്‍ന്ന ഗായകരോടൊപ്പം പാട്ടിന് താളമിടാന്‍ ദഫുമായി ഒന്നാംക്ലാസുകാരനെത്തിയത്. കോട്ടും സ്യൂട്ടുമണിഞ്ഞെത്തിയ മഞ്ചേരി ഡിവിഷനിലെ എം പി ബിശ്‌റുല്‍ ഹാഫിയാണ് ആദ്യമായി സാഹിത്യോത്സവിനെത്തിയതിന്റെ അപരിചിതത്വമില്ലാതെ കാണികളെ വിസ്മയിപ്പിച്ചത്. ഗായകരുടെ സ്വരമാധുര്യത്തിനൊപ്പം ഇളംവിരലുകള്‍ ചടുലതയോടെ ദഫില്‍ താളമിട്ടു. ഇതോടെ തിങ്ങിനിറഞ്ഞ ആസ്വാദകരുടെ കണ്ണുകളെല്ലാം ഈ വിദ്യാര്‍ഥിയിലേക്ക് തിരിഞ്ഞു. മഞ്ചേരി ഡിവിഷനില്‍ നിന്നുള്ള ബിശ്‌റുല്‍ ഹാഫി മുടിക്കോട് എം എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ശബീര്‍-ബുശ്‌റ ദമ്പതികളുടെ മകനാണ് ബിശ്‌റുല്‍ ഹാഫി.