എസ് വൈ എസ് സാന്ത്വന കേന്ദ്രം സാമൂഹികദ്രോഹികള്‍ തകര്‍ത്തു

Posted on: August 30, 2015 9:30 am | Last updated: August 30, 2015 at 9:30 am
SHARE

കൊടുവള്ളി: പറമ്പത്ത്കാവ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് സാന്ത്വനകേന്ദ്രം സാമൂഹികദ്രോഹികള്‍ തകര്‍ത്തു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബില്‍ഡിംഗില്‍ താത്കാലിക ഷെഡിലാണ് സാന്ത്വനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബില്‍ഡിംഗ് പില്ലറിന്റെ കമ്പികള്‍ മുറിച്ചുമാറ്റുകയും സാന്ത്വനകേന്ദ്രത്തിലെ വീല്‍ചെയര്‍, വാട്ടര്‍ബെഡ് അടക്കമുള്ള ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍റസാക്കാണ് താത്കാലിക കെട്ടിടത്തില്‍ സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇതോട് ചേര്‍ന്ന് പുതിയ ബില്‍ഡിംഗിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതുസംബന്ധമായി എസ് വൈ എസ് യൂനിറ്റ് കമ്മിറ്റി കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിക്കുകയും ചെയ്തു. സാമൂഹികദ്രോഹികള്‍ തകര്‍ത്ത എസ് വൈ എസ് സാന്ത്വനകേന്ദ്രം സുന്നി സംഘടനാ നേതാക്കളായ സയ്യിദ് ആറ്റക്കോയ തങ്ങള്‍, നാസര്‍ സഖാഫി കരീറ്റിപറമ്പ്, സലീം അണ്ടോണ, മജീദ് പുത്തൂര്‍, കെ അസയിന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കൊടുവള്ളി സോണ്‍ എസ് വൈ എസ്, ഓമശ്ശേരി ഡിവിഷന്‍ എസ് എസ് എഫ് പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here