കൊച്ചി ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോടിയേരി

Posted on: August 29, 2015 12:57 pm | Last updated: August 30, 2015 at 9:18 am
SHARE

kodiyeriകൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാറിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ ഒന്നിനു സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ട് സി പി എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ആര്‍ എസ് എസുകാര്‍ സി പി എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here