സംസ്ഥാനത്ത് കൊലപാതകങ്ങള്‍ക്ക് ആസൂത്രിത ശ്രമമെന്ന് ആഭ്യന്തരമന്ത്രി

Posted on: August 29, 2015 12:52 pm | Last updated: August 30, 2015 at 9:18 am
SHARE

chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകങ്ങള്‍ക്ക് ആസൂത്രിതമായ ശ്രമം നടക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവോണ ദിവസം കാസര്‍കോടും തൃശൂരും ഉണ്ടായ കൊലപാതകങ്ങള്‍ ഇതിന് തെളിവാണ്. സി പി എമ്മും ബി ജെ പിയും ഇതില്‍ നിന്ന് പിന്തിരിയണം. അക്രമം ആരു നടത്തിയാലും മുഖം നോക്കാതെ അടിച്ചമര്‍ത്തുമെന്നും ചെന്നിത്തല പറഞ്ഞു.