വീഴ്ത്തിയതിന് പ്രായശ്ചിത്തമായി ബോള്‍ട്ടിന് ക്യാമറാമാന്റെ സമ്മാനം

Posted on: August 29, 2015 11:41 am | Last updated: August 29, 2015 at 11:41 am
SHARE

gift for boltബീജിംഗ്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ട്രാക്കില്‍ വീഴ്ത്തിയതിന് പ്രായശ്ചിത്തമായി ബോള്‍ട്ടിന് ക്യാമറാമാന്റെ സമ്മാനം. ടെലിവിഷന്‍ ക്യാമറാമാനായ താവോ സോംഗാണ് തന്റെ ഇഷ്ടതാരത്തിന് ബ്രേസ്‌ലെറ്റ് അണിയിച്ച് പ്രായശ്ചിത്തം ചെയ്തത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് ട്രാക്കിലൂടെ കാണികളെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുമ്പോള്‍ പിന്നാലെ ക്യാമറയുമായി സെഗ്‌വേ വാഹനത്തിലെത്തിയ ബോള്‍ട്ടിനെ ഇടിച്ചിടുകയായിരുന്നു. ബോള്‍ട്ട് തമാശയാക്കിയെങ്കിലും ക്യാമറാമാന്‍ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പ്രായശ്ചിത്തമായാണ് ബോള്‍ട്ടിന് ഒരു ബ്രേസ്‌ലെറ്റ് സമ്മാനമായി നല്‍കിയത്.