Connect with us

Ongoing News

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് യോഗ്യത നേടി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് യോഗ്യത നേടി. 35 വര്‍ഷത്തിന് ശേഷമാണ് വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. ജൂലായില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ അഞ്ചാംസ്ഥാനം നേടിയതാണ് 2016ലെ റിയോ ഒളിമ്പിക്‌സിലേക്ക് ഹോക്കി ടീമിന് വാതില്‍ തുറക്കുന്നതില്‍ നിര്‍ണായകമായത്.

ഇന്ത്യക്കൊപ്പം നെതര്‍ലന്‍ഡ്‌സ്, ഇഗ്ലണ്ട് എന്നീ ടീമുകളും ഒളിമ്പിക്‌സ് യോഗ്യത നേടിയിട്ടുണ്ട്. “ദാദാ ധ്യാന്‍ചന്ദിന്റെ ജന്മദിനവും ദേശീയ കായിക ദിനവുമായ ആഗസ്ത് 29ന് തന്നെ ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ ടീമിനെ അഭിനന്ദിക്കുന്നു” ഹോക്കി ഇന്ത്യാ പ്രസിഡന്റ് നരീന്ദര്‍ ബത്രാ പറഞ്ഞു.

Latest