Connect with us

Alappuzha

ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ തലക്ക് വെട്ടേറ്റ യുവാവ് മരിച്ചു

Published

|

Last Updated

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ തലക്ക് വെട്ടേറ്റ യുവാവ് മരിച്ചു. പേരിശേരി സ്വദേശി സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സിജുവിന് വെട്ടേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.

സിജുവിനെ അക്രമിസംഘം മര്‍ദ്ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കും വെട്ടേറ്റു. പ്രദേശത്തിന്റെ ഗുണ്ടാസംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Latest