ഇസില്‍ മുഖ്യ ഹാക്കര്‍ യു എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted on: August 29, 2015 10:42 am | Last updated: August 30, 2015 at 9:18 am
SHARE

junaid hussainവാഷിംഗ്ടണ്‍: ഇസിലിന്റെ മുഖ്യ ഹാക്കറും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ജുനൈദ് ഹുസൈന്‍(21) യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഗസ്ത് 24ന് ജുനൈദിനെ ലക്ഷ്യമാക്കി സിറിയയിലെ റാക്വ മേഖലയില്‍ നടത്തിയ ആക്രമണത്തിലാണ് ജുനൈദി കൊല്ലപ്പെട്ടതെന്ന് യു എസ് സൈനിക വക്താവ് വെളിപ്പെടുത്തി.

നിരവധി സൈറ്റുകള്‍ ഹാക്ക് ചെയ്തതിലും യുറോപ്പിലേക്ക് ഇസില്‍ തീവ്രവാദികളെ നിയോഗിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.