ചൈനീസ് കമ്പനികളില്‍ ഇനി മുതല്‍ ചിയര്‍ ഗേള്‍സും

Posted on: August 29, 2015 10:26 am | Last updated: August 29, 2015 at 10:26 am
SHARE

cheer girls at chinaബീജിംഗ്: ഐ ടി കമ്പനികളില്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ബോറടിക്കുന്ന ടെക്കികളെ ഉല്ലാസവാന്‍മാരാക്കാന്‍ പുതിയ തന്ത്രവുമായി ചൈനീസ് കമ്പനികള്‍. പ്രോഗ്രാമര്‍മാര്‍ക്കെല്ലാം സ്വന്തമായി ഓരോ ചിയര്‍ഗേള്‍സിനെ നല്‍കുക എന്നതാണ് കമ്പനികള്‍ കണ്ടെത്തിയ പുതിയ വഴി. ടെക്കികളെ ഉല്ലാസവാന്‍മാരാക്കുക, അവര്‍ക്കൊപ്പം പിങ്-പോങ് ഗെയിം കളിക്കുക, അവരുടെ ഭക്ഷണക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക തുടങ്ങിയവയാണ് ഇവരുടെ ജോലികള്‍.

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള china.org.cn ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനായി രാജ്യത്താകമാനമുള്ള കമ്പനികള്‍ സുന്ദരികളും ഊര്‍ജ്ജസ്വലരുമായ യുവതികളെ ജോലിക്കെടുത്ത് കൊണ്ടിരിക്കുകയാണ്. ഈ രീതി ഇതിനകം പരീക്ഷിച്ച കമ്പനികളില്‍ മികച്ച ഫലമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.