കാസര്‍കോട് സി പി എം ഹര്‍ത്താല്‍ തുടങ്ങി

Posted on: August 29, 2015 10:16 am | Last updated: August 30, 2015 at 9:18 am
SHARE

harthalകാസര്‍കോട്: സി പി എം പ്രവര്‍ത്തകനായ നാരാണന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്നാണ് സി പി എം ആരോപിക്കുന്നത്.

അതേസമയം തൃശൂര്‍ വെള്ളുക്കുളങ്ങരയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അഭിലാഷ് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി ജെ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അഭിലാഷിന്റെ മരണത്തിന് പിന്നില്‍ സി പി എം ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here