കോഴിക്കോട് വാഹനാപകടത്തില്‍ മുന്ന് മരണം

Posted on: August 29, 2015 10:09 am | Last updated: August 30, 2015 at 9:18 am
SHARE

accidentകോഴിക്കോട്: ദേശീയപാതയില്‍ അഴിഞ്ഞിലത്ത് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. മഞ്ജുനാഥ്, തിലക്‌നാഥ്, അനില്‍ ചൗരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി എത്തിയതായിരുന്നു സംഘം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് യാത്രക്കാരെ കാറില്‍ നിന്ന് പുറത്തെടുത്തത്. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.