ട്രക്കില്‍ അഭയാര്‍ഥികളുടെ മൃതദേഹം: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: August 28, 2015 8:59 pm | Last updated: August 28, 2015 at 8:59 pm
SHARE

austriya kudiyettamവിയന്ന: ഓസ്ട്രിയയില്‍ ട്രക്കില്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹംഗറിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പോലീസ് മേധാവി ഹാന്‍സ് പീറ്റര്‍ ഡസ്‌കോസിലാണ് അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഹംഗറിയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനുള്ളിലാണ് 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓസ്ട്രിയയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് സൂചന. ഹംഗറി തലസ്ഥാനമായ ബൂഡാപ്പെസ്റ്റില്‍ നിന്ന് ബുധനാഴ്ച്ചയാണ് ട്രക്ക് പുറപ്പെട്ടത്.