പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യയെന്ന് പാക് സൈന്യം

Posted on: August 28, 2015 6:20 pm | Last updated: August 29, 2015 at 8:54 am
SHARE

pakisthan flagഇസ്‌ലാമാബാദ്: നിലവില്‍ പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യയാണെന്ന് പാക് സൈന്യം. റാവല്‍പിണ്ടിയിലെ സംയുക്ത സൈനിക ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ പാര്‍ലിമെന്ററി സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സൈന്യം ഇക്കാര്യം പറയുന്നത്. അടുത്തിടെ നടക്കാനിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതോടെ പരസ്പര ബന്ധം കൂടുതല്‍ കലുഷിതമായതായി റിപ്പോര്‍ട്ട് പറയുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ 100 ബില്യന്‍ യു എസ് ഡോളറിന്റെ ആയുധം വാങ്ങിക്കൂട്ടിയത് സൈന്യം സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഈ ആയുധങ്ങള്‍ ഇന്ത്യ വാങ്ങിയത് പാക്കിസ്ഥാനെ ലക്ഷ്യമിട്ട് മാത്രമാണെന്ന് പറഞ്ഞ സൈന്യം ഇതിലുള്ള ആശങ്കയും സമിതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here