പുതിയ ആപ്പിള്‍ ഐഫോണ്‍ സെപ്റ്റംബര്‍ ഒന്‍പതിന് പുറത്തിറക്കും

Posted on: August 28, 2015 5:55 pm | Last updated: August 28, 2015 at 5:55 pm
SHARE

appleസാന്‍ ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ രണ്ട് പുതിയ ഐഫോണ്‍ മോഡലുകള്‍ സെപ്റ്റംബര്‍ ഒന്‍പതിന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ടി വി സെറ്റ്‌ടോപ് ബോക്‌സിന്റെ പുതിയ വേര്‍ഷനും ഇതോടൊപ്പം പുറത്തിറക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആപ്പിള്‍ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 6എസ്, 6പ്ലസ് മോഡലുകളാണ് കമ്പനി പുതുതായി പുറത്തിറക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പതിവായി തങ്ങളുടെ പുതിയ ഐഫോണുകള്‍ സെപ്റ്റംബര്‍ മാസത്തിലാണ് പുറത്തിറക്കാറുള്ളത്.