കോട്ടപ്പടി മാര്‍ക്കറ്റിലെത്താന്‍ മലിനജലം നീന്തിക്കടക്കണം

Posted on: August 28, 2015 2:23 pm | Last updated: August 28, 2015 at 2:23 pm
SHARE

മലപ്പുറം: ഉത്രാടപ്പാച്ചിലില്‍ കോട്ടപ്പടി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയത് മലിനജലം നീന്തിക്കടന്ന്. രാവിലെ മുതല്‍ മഴ പെയ്തതിനാല്‍ മാര്‍ക്കറ്റിന്റെ പല ഭാഗങ്ങളിലും ഒഴുകാനിടമില്ലാതെ വെള്ളം കെട്ടിക്കിടന്നു.
മാര്‍ക്കറ്റിലെ മത്സ്യ-മാംസങ്ങളുടെ അവശിഷ്ടങ്ങളുടെയും ചെളിയും കൂടി ചേര്‍ന്നതോടെ വെളളത്തില്‍ മാലിന്യവും കലര്‍ന്നു. ഓണമായതിനാല്‍ മാര്‍ക്കറ്റില്‍ പതിവില്‍ കവിഞ്ഞ തിരക്കായിരുന്നു ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ.
സ്ത്രീകളടക്കമുള്ളവര്‍ നന്നേ ബുദ്ധുമുട്ടിയാണ് മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയത്. നഗരസഭയുടെ മൂക്കിന് താഴെയുളള മാര്‍ക്കറ്റില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഇതാദ്യമല്ല.