ജനകീയ പൂക്കളം തീര്‍ത്ത് ഓണാഘോഷം

Posted on: August 28, 2015 2:21 pm | Last updated: August 28, 2015 at 2:21 pm
SHARE

കൊടുവള്ളി: ജനകീയ പൂക്കളം തീര്‍ത്ത് കൊടുവള്ളി നാടക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്തു. ആര്‍ സി രമേശന്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. ഹരീഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. എ കെ ഷാജി, ആര്‍ സി രാജേഷ് പ്രസംഗിച്ചു. ഓണപ്പാട്ട് പരിപാടിയും നടന്നു.
ആരാമ്പ്രം: ചെരാത് യുവജന സാംസ്‌കാരിക സംഘടനയുടെ ഓണക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചോലക്കര മുഹമ്മദ് നിര്‍വഹിച്ചു. ഷഫീഖ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വി മുഹമ്മദ് കോയ, പി പി മുഹമ്മദ്, എം കെ അബ്ദുസ്സമദ് പ്രസംഗിച്ചു.
മാനിപുരം: പുത്തൂര്‍ ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ ഓണകിറ്റ് വിതരണം ചെയ്തു. പി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകന്‍ കളരിക്കണ്ടി അബ്ദുഹാജിയെ ആദരിച്ചു. കെ പി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ജി ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ ഓണാഘോഷ പരിപാടികള്‍ നൗശാദ് ഉദ്ഘാടനം ചെയ്തു. എ ലിജി അധ്യക്ഷത വഹിച്ചു. കെ എസ് രമ്യ, നീതു രഞ്ജിത് പ്രസംഗിച്ചു. സഹൃദയ കലാ സാംസ്‌കാരിക സംഘടന ആറങ്ങോട്ട് ഓണക്കിറ്റ് വിതരണം ചെയ്തു. ടി കെ ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
കരുവമ്പൊയില്‍ ജി എം യു പി സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ പ്രധാനാധ്യാപകന്‍ എന്‍ പി അബ്ദുര്‍റസാഖ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി പി അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. ആരാമ്പ്രം ജി എം യു പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ഹെഡ്മാസ്റ്റര്‍ യു ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് യൂസുഫ് അധ്യക്ഷത വഹിച്ചു. സി പി എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ജൈവ പച്ചക്കറി ചന്ത നടത്തി. എ രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ ബാബു അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പെയ്ന്റിംഗ്, ക്വിസ് മത്സരം നടത്തി. പോള്‍ കല്ലാനോടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി ടി പി സി സെക്രട്ടറി പി ജി രാജീവ്, ശ്രീധരന്‍ പാലയാട്ട്, കെ പി ജയാനന്ദ, ജയന്‍ പ്രസംഗിച്ചു. സ്‌കൂള്‍ തലത്തില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ തിരിച്ചാണ് മത്സരം നടത്തിയത്. 34 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ക്വിസ് മത്സരത്തില്‍ 44 ടീമുകള്‍ പങ്കെടുത്തു. രമ്യ രോഷ്‌നി, ചിത്തിര മീനങ്ങാടി, ബിജു ആറാട്ട് (പ്രോവിഡന്‍സ് കോളജ്) ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷമീം അബ്ദുല്‍ കരീം അരീക്കോട്, അബ്ദുല്‍ വാഹിദ് മണ്ണാര്‍ക്കാട് ടീം നേടി. എന്‍ പി സൂരജ് , പി സി മഹേഷ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി.
വിജയികള്‍ക്ക് ഓണാഘോഷം സമാപനസമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. അന്തിമ റൗണ്ടിലെത്തിയ മൂന്ന് ടീമുകള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളുമുണ്ട്.