ഉത്രാട ദിനത്തില്‍ തെരുവിനെ ഊട്ടി യുവാക്കള്‍ മാതൃകയായി

Posted on: August 28, 2015 2:21 pm | Last updated: August 28, 2015 at 2:21 pm
SHARE

കൊയിലാണ്ടി: തെരുവിലെ അനാഥര്‍ക്ക് പൊതിച്ചോറ് നല്‍കി കുറുവങ്ങാടിലെ ഒരു സംഘം യുവാക്കള്‍ മാതൃകയായി. കൊയിലാണ്ടി നഗരത്തിലെ തെരുവോരത്ത് ജീവിക്കുന്ന അറുപതോളം പേര്‍ക്കാണ് ഐ ബി കുറുവങ്ങാടിന്റെ പ്രവര്‍ത്തകര്‍ ഉത്രാടദിനത്തില്‍ ഉച്ച ഭക്ഷണം നല്‍കിയത്. ഒരു പൊതിച്ചോറില്‍ ഒരായിരം പുണ്യം എന്ന ക്യാമ്പയിന്റെ ഭാഗമായി കുറുവങ്ങാടിലെ വീടുകളില്‍ നിന്നാണ് ഐ ബി പ്രവര്‍ത്തകര്‍ പൊതിച്ചോറുകള്‍ ശേഖരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ എത്തിച്ചാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.