കൃഷ്ണഗിരിയില്‍ ആദ്യ ജയം ഇന്ത്യക്ക്

Posted on: August 28, 2015 2:04 pm | Last updated: August 29, 2015 at 8:54 am
SHARE

krishnagiri_082815വയനാട്: കൃഷ്ണഗിരിയില്‍ ആദ്യ ജയം ഇന്ത്യയ്ക്ക്. എ ടീമുകളുടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്‌സിനും 81 റണ്‍സിനും തകര്‍ത്തെറഞ്ഞാണ് വിജയം കൈവരിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0ന് ഇന്ത്യ നേടി. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

157 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക 76 റണ്‍സിനു ഓള്‍ ഔട്ടായി. നാല് വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേലാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജയന്ത് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഡി കോക് (20), വാന്‍ സെയ്ല്‍ (10) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 31.4 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 260, രണ്ടാം ഇന്നിംഗ്‌സ് 76. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 417.