ഭീകരവാദ കേസുകളില്‍ മാത്രം വധശിക്ഷ മതിയെന്ന് കേന്ദ്ര നിയമ കമ്മീഷന്‍

Posted on: August 28, 2015 12:15 pm | Last updated: August 29, 2015 at 8:54 am
SHARE

ap-shahന്യൂഡല്‍ഹി: വധശിക്ഷ തീവ്രവാദ കേസുകളില്‍ മാത്രം മതിയെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ. ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ സമിതി ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് വൈകാതെ കൈമാറും. നേരത്തെ നിയമ കമ്മീഷന്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ വധശിക്ഷ ഒഴിവാക്കണണെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
272 പേജുകളുള്ള കരട് റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. നിയമകമ്മീഷനിലെ ഏഴ് മുഴുവന്‍ സമയ അംഗങ്ങളുടെയും നാല് പാര്‍ട്ട് ടൈം അംഗങ്ങളുടെയും അംഗീകാരത്തോടെ തിങ്കളാഴ്ചയോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കമ്മീഷന്റെ സിറ്റിങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെട്ടു.
വധശിക്ഷയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷമാണ് ജസ്റ്റിസ് എ.പി ഷാ ചെയര്‍മാനായി കമ്മീഷനെ നിയോഗിച്ചത്. ആഗസ്റ്റ് 31 വരെയാണ് കമ്മീഷന്റെ കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here