Connect with us

Palakkad

വ്യാജരേഖ ചമയ്ക്കല്‍: പല്ലശ്ശേന പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

Published

|

Last Updated

കൊല്ലങ്കോട്:പല്ലശ്ശേന പഞ്ചായത്തില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൃത്രിമം നടത്തിയതായി കണ്ടു പിടിച്ചു. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാകൃഷ്ണനെ (46) കൊല്ലങ്കോട് പോലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി അറസ്റ്റുചെയ്തത്. തളൂര്‍ നമ്പിലിത്തൊടി ശാന്തയ്ക്ക് വൈദ്യുതി വകുപ്പില്‍ നിന്നും ഗാര്‍ഹിക കണക്ഷന്‍ ലഭിക്കുന്നതിനായി ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പഞ്ചായത്തിന്റെ സീലും വ്യാജ ഒപ്പും ഇട്ടിരുന്നു. മറ്റൊരാവശ്യത്തിനായി ശാന്ത പഞ്ചായത്തില്‍ എത്തിയപ്പോഴാണ് ഇക്കാര്യം സെക്രട്ടറിയുടെ ശ്രദ്ധയില്‍പെട്ടത്. ഇതിനകം തന്നെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അറിഞ്ഞതിനാല്‍ കൊല്ലങ്കോട് സ്‌റ്റേഷനില്‍ പല്ലശ്ശന പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കുകയായിരുന്നു. വ്യാജരേഖ കൈയ്യില്‍ വെച്ചതിന് ശാന്തയുടെ പേരില്‍ കേസെടുത്തു. എസ് ഐ രബീഷ് ആര്‍ ആര്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചായത്ത് ഭരണസമിതി അംഗമായ രാധാകൃഷ്ണനാണെന്ന് തെളിഞ്ഞത്. അന്വേഷണത്തില്‍ വ്യാജ സീല്‍ കണ്ടെത്തിയതായും പറയുന്നു. രണ്ട് കെ.എല്‍.യു.സര്‍ട്ടിഫിക്കറ്റ്, രണ്ട് മരണ സര്‍ട്ടിഫിക്കറ്റ്.
രണ്ട് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന നിലയിലാണ്. ജില്ലാ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍, ബന്ധപ്പെട്ട വകുപ്പില്‍ എസ്.ഐ രബീഷ് അന്വേഷണം നടത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റിലെ പേരുമായി ബന്ധമില്ലന്ന് തെളിഞ്ഞു. ഇതോടെ വന്‍ മാഫിയയുടെ കണ്ണിയായി പ്രവര്‍ത്തിക്കുന്ന ആളാകാനാണ് സാധ്യത എന്നാണ് പോലിസ് കരുതുന്നതെന്ന് പറയുന്നു. സീല്‍ ഉണ്ടാക്കി നല്‍കിയ സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തി

Latest