ആറാട്ടുപാറയിലേക്ക് സാഹസിക യാത്ര സംഘടിപ്പിച്ചു

Posted on: August 28, 2015 10:33 am | Last updated: August 28, 2015 at 10:33 am
SHARE

സുല്‍ത്താന്‍ ബത്തേരി: കുമ്പളേരി റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബിന്റെയും മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിനോദസഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ആറാട്ടുപാറയിലേക്ക് സാഹസിക യാത്ര സംഘടിപ്പിച്ചു.
എടക്കല്‍ ഗുഹ മാനേജര്‍ പി.എം. രതീഷ് ബാബു ഫഌഗ് ഓഫ് ചെയ്തു. എന്‍.കെ. ജോര്‍ജ് സ്വാഗതം പറഞ്ഞു.
പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഘോഷയാത്രയായി പാറയുടെ ചുവട്ടിലെത്തിയ ശേഷം ഗുഹകളും പക്ഷിപ്പാറ, പാരപ്പാലം തുടങ്ങിയവയും സന്ദര്‍ശിച്ചു. കരിങ്കല്‍ ഖനനത്തില്‍ നിന്നും പാറയെയും പരിസ്ഥിതിയെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഹരിത തങ്കച്ചന്‍, എ. അശ്വിനി എന്നിവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാംസ്‌കാരിക പരിപാടി സാഹിത്യകാരന്‍ മണ്ണത്തൂര്‍ വിത്സന്‍ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാരം നേടിയ സലീം പിച്ചന്‍, ഫോട്ടോഗ്രാഫര്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. എം.കെ. രാജേന്ദ്രന്‍, ഇ.ജെ. ഉതുപ്പ്, സി.എം. ജോസഫ്, വി.ജെ. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.