Connect with us

Wayanad

കച്ചവടവും തകൃതിയായി. മഴയില്‍ കുതിര്‍ന്ന് ഉത്രാടപ്പാച്ചില്‍

Published

|

Last Updated

മാനന്തവാടി/കല്‍പ്പറ്റ: അത്തം വെളുത്താല്‍ ഓണം കറുക്കുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കി ഉത്രാട പാച്ചില്‍ മഴയില്‍ കുതിര്‍ന്നു. ഇത് വഴിയോര കച്ചവടക്കാരെയും പച്ചക്കറി വില്‍പനക്കാരേയും പൂക്കച്ചവടക്കാരേയും പ്രതിസന്ധിയിലാക്കി.
ചിന്നം ചിന്നം പെയ്യുന്ന മഴ ഇടവേളകള്‍ നല്‍കിയ പെയ്തതിനാല്‍ തിരുവോണം കൊഴുപ്പിക്കാന്‍ എത്തിയവര്‍ക്ക് ആശ്വാസമായി. മാനനന്തവാടി നഗരത്തില്‍ ഗാന്ധിപാര്‍ക്കിലും മൈസൂര്‍ റോഡിലും വള്ളിയൂര്‍ക്കാവ് റോഡിലും ഫുട്പാത്തുകള്‍ പൂര്‍ണമായും വഴിയോര കച്ചവടക്കാര്‍ കയ്യടക്കിയിരുന്നു. കുടുബശ്രീയുടെ ഓണച്ചന്തകൂടി ഗാന്ധിപാര്‍ക്കില്‍ ഇടം പിടിച്ചതോടെ നഗരം ജനനിബിഡമായി മാറി.കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, മേപ്പാടി, വൈത്തിരി എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. എല്ലാ പോയിന്റിലും പോലീസുകാരെ നിയോഗിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. കൂടാതെ പിടിച്ചുപറിക്കാരെയും മറ്റു തട്ടിപ്പ് നടത്തുന്നവരെയും നിരീക്ഷിക്കാന്‍ പോലീസുകാരെ വ്യനിസിച്ചിരുന്നു. 50 രൂപ മുതല്‍ തുണികള്‍ വില്‍പന നടത്തിയത് സാധാരണക്കാരുടെ ഓണക്കോടി ഉടുക്കല്‍ എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പച്ചക്കറി വിലക്കുറവ് ആശ്വാസമായി. ബാറില്ലാത്ത ഓണം ആഘോഷമാക്കാന്‍ ബീവറേജ് ഔട്ട്‌ലൈറ്റുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സര്‍ക്കാറിന്റെ നയത്തെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു ടൗണുകളില്‍ ജനസാന്നിധ്യം. കാണം വിറ്റും ഓണമുണ്ണണമെന്ന മലയാളികളുടെ സങ്കല്‍പ്പത്തിന് ഒട്ടും കുറവ് വരുത്തിയില്ലെന്നതാണ് ഉത്രാട ദിനത്തിലെ തിരക്ക് വ്യക്തമാക്കുന്നത്. ഇതോടെ ഓണം നിറഞ്ഞ് നാടും നഗരവും ആവേശത്തിലായി. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ക്ലബ്ബുകള്‍, വായനശാലകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായസംഘങ്ങള്‍, നാട്ടുകാരുടെ കൂട്ടായ്മകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലയിടത്തും ഓണമെത്തി. കലാകായിക മത്സരങ്ങള്‍, പൂക്കളമത്സരങ്ങള്‍, പായസ വിതരണം ഓണസദ്യ, എന്നിവയുമായി നാടുണര്‍ന്നു. വസ്ത്ര വിപണി, പൂവിപണി, മറ്റു വിപണികള്‍ വില്‍പ്പനയുടെ പാരമ്യത്തില്‍ എത്തി. ഓണച്ചന്തകളിലും പ്രധാന വിപണന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്്. വസ്ത്രവിപണിയിലായിരുന്നു കൂടുതല്‍ തിരക്ക്. പൂക്കള്‍ വില്‍ക്കുന്നവരും തുണിത്തരങ്ങള്‍ വില്‍ക്കുന്നവരും പച്ചക്കറി വില്‍ക്കുന്നവരുമെല്ലാം നഗരം കീഴടക്കി. ഫുട്പാത്ത്

Latest