Connect with us

Wayanad

അങ്കണ്‍വാടി ജീവനക്കാരുടെ ഉപവാസ സമരം ഒത്തു തീര്‍പ്പാക്കി; ഓണറേറിയം 10000 രൂപയാക്കും

Published

|

Last Updated

കല്‍പ്പറ്റ: അങ്കണ്‍വാടി ജീവനക്കാര്‍ 32 ദിവസമായി നടത്തി വരുന്ന ഉപവാസ സമരം പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി മുനീറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സി ഐ ടി യു ജില്ലാ വൈസ്പ്രസിഡന്റ്് പി ഗഗാറിന്‍, എ ഡബ്ലു എച്ച് എ ജില്ലാ പ്രസിഡന്റ് കെ വി ഉമ,സെക്രട്ടറി പി എസ് രമാദേവി,സംസ്ഥാന സെക്രട്ടറി വി സി കാര്‍ത്ത്യായനി എന്നിവരുമായി മന്ത്രി എം കെ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരടുടെ ഹോണറേറിയം 10000 രൂപയായി വര്‍ധിപ്പിക്കും. നിര്‍ത്തിവെച്ച സ്ഥലം മാറ്റം പുനസ്ഥാപിപ്പിക്കുക, എസ് എസ് എല്‍ സി പാസായ ജീവനക്കാര്‍ക്ക് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് പരീക്ഷ എഴുതാനുള്ള അവകാശം പുന:സ്ഥാപിപ്പിക്കുക,പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതില്‍ ക്ഷേമനിധി ബോര്‍ഡിന് അവകാശം നല്‍കി ഉത്തരവ് നടപ്പാക്കുക, താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രിപ്രൈമറി തലത്തിലേക്ക് 100%അങ്കണ്‍വാടി ടീച്ചര്‍മാരെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യോഗത്തില്‍ കെ വി ഉമ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ വിശദീകരിച്ചു.പി എ മുഹമ്മദ്, പി ഗഗാറിന്‍,എം മധു, എം സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.പി എസ് രമാദേവി സ്വാഗതവും സ്റ്റെല്ലാ പീറ്റര്‍ നന്ദിയും പറഞ്ഞു.

Latest