യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്‌

Posted on: August 28, 2015 10:16 am | Last updated: August 29, 2015 at 8:54 am
SHARE

messiഈ വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ലൂയിസ് സുവാരസിനേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്‍തള്ളിയാണ് മെസ്സിയുടെ നേട്ടം. ഇത് രണ്ടാം തവണയാണ് മെസ്സി യുറോപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത് 10 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ ഉള്‍പ്പെടെ 62 ഗോളുകളാണ് 2014-15 സീസണില്‍ മെസ്സി നേടിയത്. 2011 ലാണ് മെസ്സി ആദ്യമായി യുവേഫ പുരസ്‌കാരം നേടിയത്.
അതേസമയം സീസണിലെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കായുള്ള ഗ്രൂപ്പുകളായി. ആഴ്‌സണലും ബയേണ്‍ മ്യൂണിക്കും ഓരേ ഗ്രൂപ്പില്‍ ഇടം നേടിയപ്പോള്‍ ബാഴ്‌സലോണയും റോമയും ഗ്രൂപ്പ് ഇ യില്‍ ഇടം പിടിച്ചു റയല്‍ മാഡ്രിഡും പാരീസി സെന്റ് ജെര്‍മ്മനും ഗ്രൂപ്പ് എ യില്‍ ഉള്‍പ്പെട്ടപ്പോള്‍, പിഎസ്വിക്കും സിഎസ്‌കെ മോസ്‌കോയ്ക്കുമൊപ്പം ഗ്രൂപ്പ് ബിയിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്..ചെല്‍സി , പോര്‍ട്ടോ, ഡയനാമോ കീവ് എന്നീ ടീമുകള്‍ ഒരേ ഗ്രൂപ്പിലാണ് .