സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ് ഞായറാഴ്ച്ച

Posted on: August 28, 2015 5:07 am | Last updated: August 28, 2015 at 12:07 am
SHARE

ദേളി: ജാമിഅ സഅദിയ അറബിയ്യയില്‍ എല്ലാ മാസവും നടന്ന് വരുന്ന അഖിലേന്ത്യാ സുന്നീ ജംഇയ്യതുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പണ്ഡിത ദര്‍സ് ഈ മാസം 30 ഞായറാഴ്ച രാവിലെ 9.00ന് നടക്കും. ദേളി ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിത ക്ലാസില്‍ ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും.
സമസ്ത വൈസ് പ്രസിഡന്റുമാരായ നിബ്രാസുല്‍ ഉലമ എ കെ അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍, താജു ശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, സമസ്ത മുശാവറ മെമ്പര്‍മാരായ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സഅദിയ്യ വര്‍ക്കിങ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംബന്ധിക്കും.