മഅ്ദിന്‍ ഷീ ക്യാമ്പസിന് തുടക്കം

Posted on: August 28, 2015 5:06 am | Last updated: August 28, 2015 at 12:07 am
SHARE

നിലമ്പൂര്‍: മഅ്ദിന്‍ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഷീ ക്യാമ്പസിന്റെ ഉദ്ഘാട കര്‍മം നിലമ്പൂരിലെ ഏനാന്തിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ആരംഭിക്കുന്ന ഷീ കാമ്പസ് മലയോര മേഖലയുടെ മുന്നേറ്റത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും, പെണ്‍കുട്ടികള്‍ക്ക് ധാര്‍മികാന്തരീക്ഷത്തില്‍ വിവിധവിഷയങ്ങളില്‍ അവഗാഹം നേടാനുള്ള സുരക്ഷിത ക്യാമ്പസാണ് മഅ്ദിന്‍ ഒരുക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
മലയോര മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഷീ ക്യാമ്പസില്‍ പ്രൈമറി തലം തൊട്ട് ബിരുദാനന്തര ബിരുദ-ഗവേഷണ തലം വരെയുള്ള വ്യത്യസ്ത പഠന സംവിധാനങ്ങളാണ് ഒരുക്കുന്നത്. വൈകുന്നേരം നാലിന് ആരംഭിച്ച പൊതു സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം താഴെപ്ര മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ശൗക്കത്ത് മുഖ്യാഥിതിയായി.
വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, ബാപ്പുട്ടി ദാരിമി എടക്കര, പി എച്ച് ദാരിമി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍, ശൗക്കത്തലി സഖാഫി കരുളായി, അബ്ദുല്‍ ജലീല്‍ സഖാഫി, ഒ പി അബ്ദുല്‍ സ്വമദ് സഖാഫി, മൂസ ഹാജി തൃശൂര്‍, ബി ഫൈവ് അബുഹാജി, അബ്ദുല്‍റഹിമാന്‍ മാസ്റ്റര്‍ നിലമ്പൂര്‍, ഫിറോസ്ഖാന്‍, ജമാല്‍ കരുളായി, പത്മാക്ഷന്‍, അഡ്വ.അശോക്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.