മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ ഓണാശംസകള്‍

Posted on: August 27, 2015 9:22 pm | Last updated: August 27, 2015 at 9:22 pm
SHARE

pranab...ന്യൂഡല്‍ഹി: മലയാളികള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓണാശംസകള്‍ നേര്‍ന്നു. ജാതിമത ഭേദങ്ങള്‍ക്കതീതമായി എല്ലാ ആളുകളും ഒന്നുചേര്‍ന്ന് ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്നു രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഓണം ശുഭാപ്തി വിശ്വാസത്തിന്റെയും പ്രകൃതിയുടെ വരദാനങ്ങള്‍ക്കു നന്ദി പറയാനുള്ള അവസരവുമാണ്. മലയാളികളുടെ ഈ പുതുവര്‍ഷം രാജ്യമെമ്പാടും സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും ഒരു പുതിയ യുഗപ്പിറവിയുണ്ടാക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.