പട്ടേല്‍ സംവരണ പ്രക്ഷോഭം; മരണ സംഖ്യ പത്തായി

Posted on: August 27, 2015 9:21 pm | Last updated: August 28, 2015 at 12:21 am
SHARE

gujarat_violenceഅഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ വ്യാഴാഴ്ച മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ഇതില്‍ ഒരാള്‍ പോലീസ് കോണ്‍സ്റ്റബിളാണ്. കഴിഞ്ഞ ദിവസം ബന്ദിലുണ്ടായ അക്രമങ്ങളില്‍ നിന്ന് ഗുജറാത്ത് സമാധാനാന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രക്ഷോഭം ശക്തമാക്കാന്‍ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ ആഹ്വാനം ചെയ്തത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സംവരണം ലഭിക്കുംവരെ പട്ടണങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കരുതെന്ന് കര്‍ഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here