ഫോര്‍ട്ട്‌കൊച്ചി ബോട്ടു ദുരന്തം; സ്രാങ്കിനെ അറസ്റ്റ് ചെയ്തു

Posted on: August 27, 2015 7:15 pm | Last updated: August 28, 2015 at 12:21 am
SHARE

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ടു ദുരന്തത്തിനു കാരണമായ മത്സ്യബന്ധന ബോട്ടിന്റെ സ്രാങ്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സ്വദേശി ജോണിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. നേരത്തെ സംഭവ സമയത്ത് ബോട്ട് നിയന്ത്രിച്ച കണ്ണമാലി സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ബോട്ടിന്റെ മെക്കാനിക്കായിരുന്നു.