മുന്‍ പാക് പ്രധാനമന്ത്രി ഗീലാനിക്കെതിരെ അറസ്റ്റ് വാറണ്ട്

Posted on: August 27, 2015 8:00 pm | Last updated: August 27, 2015 at 8:00 pm
SHARE

Pakistan court confirms PM Gilani disqualificationഇസ്‌ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ യൂസുഫ് റാസ ഗീലാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അഴിമതിക്കേസില്‍ പാക്കിസ്താനിലെ ഒരു അഴിമതിവിരുദ്ധ കോടതിയാണ് ഗീലാനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വ്യാജ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി അനുവദിച്ച് കോടികള്‍ തട്ടിയെന്നാണ് ഗീലാനിക്കെതിരെയുള്ള കേസ്.

പി പി പിയുടെ മറ്റൊരു നേതാവായ മഖ്ദൂം അമീന്‍ ഫാഹിമിനും വാറണ്ട് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ ട്രേഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട 12 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.