Connect with us

Ongoing News

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: 200 മീറ്ററില്‍ ഉസൈന്‍ബോള്‍ട്ടിന് സ്വര്‍ണം

Published

|

Last Updated

ബെയ്ജിംഗ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിനു ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ 200 മീറ്റര്‍ വിഭാഗത്തിലും ബോള്‍ട്ട് സ്വര്‍ണമണിഞ്ഞു. 19.55 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനീഷ് ചെയ്തത്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണു വെള്ളി. ഗാറ്റ്‌ലിന്‍ 19.74 സെക്കന്‍ഡിലാണു ഓട്ടം പൂര്‍ത്തിയാക്കിയത്. ലോകമീറ്റിലെ 200 മീറ്ററില്‍ ബോള്‍ട്ടിന്റെ നാലാം സ്വര്‍ണമാണിത്. നേരത്തെ 100 മീറ്ററിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ഗാറ്റ്‌ലിനായിരുന്നു 100 മീറ്ററിലും വെള്ളി.

അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലെ ഉജ്വല വിജയത്തിനുശേഷം സ്‌റ്റേഡിയത്തെ വലം വെക്കുമ്പോള്‍ ബോള്‍ട്ടിനെ ക്യാമറാമാന്‍ തള്ളിയിട്ടു.

ബോള്‍ട്ടിന് പിന്നിലായി വന്ന ക്യാമറമാന്‍ സഞ്ചരിച്ചിരുന്ന യന്ത്രം ഓട്ടോമാറ്റിക് ക്യാമറകള്‍ക്കായി സംവിധാനിച്ച ട്രാക്കില്‍ തട്ടി മറിയുകയായിരുന്നു. ക്യാമറയും കൊണ്ട് ക്യാമറമാന്‍ വീണത് ബോള്‍ട്ടിന്റെ ശരീരത്തിലേക്കായിരുന്നു. വീണ ഉടനെ ബോള്‍ട്ട് എഴുന്നേറ്റു ചിരിച്ച് തനിക്ക് പ്രശ്‌നമൊന്നുമില്ല എന്ന് അറിയിച്ചു. ക്യാമറമാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു തമാശ രൂപത്തില്‍ ബോള്‍ട്ട് ബി.ബി.സിയോട് വ്യക്തമാക്കിയത്.

ബോള്‍ട്ടിനെ ചൈനീസ് ക്യാമറമാന്‍ വീഴ്ത്തുന്ന ദൃശ്യം കാണാം……

Latest