പട്ടേല്‍ സംവരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

Posted on: August 27, 2015 6:34 pm | Last updated: August 28, 2015 at 12:21 am
SHARE

hardik-patel-story_082515102009

അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സമരനായകന്‍ ഹര്‍ദിക് പട്ടേല്‍. ധനസഹായം നല്‍കിയില്ലെങ്കില്‍ കര്‍ഷകരോടു കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെടും. സംവരണം ലഭിക്കുന്നതുവരെ സമാധാനപരമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി ഗുജറാത്തില്‍ പ്രക്ഷോഭം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച്ച നടന്ന ബന്ദില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.