Connect with us

National

പുതിയ സ്മാര്‍ട് സിറ്റികള്‍ പ്രഖ്യാപിച്ചു;കേരളത്തില്‍ നിന്ന് കൊച്ചി മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്മാര്‍ട് ഗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന 98 നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടു. കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട് സിറ്റികള്‍ വരാന്‍ പോകുന്നത്. 13 എണ്ണം. തമിഴ്‌നാട്ടില്‍ 12 നഗരങ്ങളും മഹാരാഷ്ട്രയില്‍ 10 നഗരങ്ങളും സ്മാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു.

നഗരങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതിക്കായി അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 48,000 കോടി രൂപയാണ് കേന്ദ്രം നിക്ഷേപം നടത്തുക എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അതു തള്ളുകയായിരുന്നു. ലക്ഷദ്വീപില്‍നിന്നു കവരത്തി പട്ടികയില്‍ ഇടം പിടിച്ചു.

Latest