അഞ്ച് പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്

Posted on: August 27, 2015 4:25 pm | Last updated: August 27, 2015 at 4:25 pm
SHARE

Whatsappന്യൂയോര്‍ക്ക്: അഞ്ച് പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേഷന്‍ എത്തുന്നു. നിലവിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കാന്‍ വാട്‌സ് ആപ്പ് വേര്‍ഷന്‍ 2.12.250ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മതി.

അണ്‍റീഡ: വാട്‌സ് ആപ്പില്‍ ഒരിക്കല്‍ വായിച്ച സന്ദേശങ്ങള്‍ വീണ്ടും ‘അണ്‍റീഡ്’ എന്ന് മാര്‍ക്കു ചെയ്യാം.

കസ്റ്റം ഓപ്ഷന്‍സ്: വാട്‌സ് ആപ്പിലെ നിങ്ങളുടെ ഓരോ കോണ്ടാക്ടിനും ഓരോ റിംഗ ടോണ്‍ കൊടുക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍. നോട്ടിഫിക്കേഷന്‍ ലൈറ്റിന്റെ നിറം സെറ്റ്‌ചെയ്യല്‍, മെസേജ് റിംഗ്‌ടോണ്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍.

മ്യൂട്ട്: ‘ശല്യക്കാരായ’ ഓരോ കോണ്ടാക്ടിനെയും മ്യൂട്ട് ചെയ്യാം. നേരത്തെ ചാറ്റ് മ്യൂട്ട് ചെയ്യാനേ ഓപ്ഷനുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കോണ്ടാക്ടുകളെയും ചെയ്യാം.

സ്‌മൈലി: കൂടുതല്‍ ഇമേജുകളും അവ്ക്കു വ്യത്യസ്ത നിറങ്ങള്‍ കൊടുക്കാനുള്ള ഓപ്ഷനും പുതിയതായി ഉള്‍പ്പെടുത്തി.

ഡേറ്റ: വാട്‌സ് ആപ്പ് കോളിന് ഇനി കുറഞ്ഞ ഡേറ്റ മതി.