കാശ്മീരില്‍ പാക് ഭീകരനെ പിടികൂടി

Posted on: August 27, 2015 4:04 pm | Last updated: August 28, 2015 at 12:21 am
SHARE

kashmir

ജമ്മു: കാശ്മീരില്‍ പാക് ഭീകരനെ സൈന്യം പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന നാലുപേരെ സുരക്ഷാ സേന വധിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഉറി മേഖലയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 22 വയസുകാരനായ സജ്ജാദ് അഹമ്മദാണ് പിടിയിലായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം ഇന്ത്യ പിടൂകൂടുന്ന രണ്ടാമത്തെ പാക് ഭീകരനാണ് സജ്ജാദ് അഹമ്മദ്. രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് ഉദ്ദംപൂരില്‍ വെച്ച് മുഹമ്മദ് നവീദ് യാക്കൂബ് എന്ന തീവ്രവാദിയെ പിടികൂടിയിരുന്നു.