Connect with us

Palakkad

വ്യാപാരത്തില്‍ പുതുവഴികളുമായി ദമ്പതികള്‍

Published

|

Last Updated

പട്ടാമ്പി: വ്യാപാരത്തില്‍ പുതുവഴികളുമായി മുന്നേറുകയാണ് വാവന്നൂര്‍ കണിച്ചിറക്കല്‍ സുലൈമാന്‍ എന്ന മാനുട്ടിക്കാസും (49)ഇദ്ദേഹത്തിന്റെ ഭാര്യ ആയിശയും. ചിക്കന്‍ വേസ്റ്റില്‍ നിന്നും ജൈവ വളം ഉപയോഗിച്ചാണ് ഇവര്‍ ശ്രദ്ധ നേടുന്നത്.
പാരമ്പര്യമായിനെല്‍കൃഷി ചെയ്തു വന്നിരുന്ന ഈ കുടുംബം ഇടക്ക് വെച്ച് കോഴികച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് പച്ചപിടിച്ചപ്പോള്‍ കാട, പ്രാവ്, മുയല്‍, എമു, മീന്‍, പോത്ത് എന്നിവയിലേക്കും ശ്രദ്ധ തിരിച്ചു. 25 വര്‍ഷം മുമ്പാണ് മാനുട്ടിക്കാസും കുടുബവും കോഴിക്കടതുടങ്ങിയത്. മാനുട്ടിക്കാസിന് ആറ് വയസ്സുള്ളപ്പോള്‍ വാപ്പ കുഞ്ഞീതു നിത്യരോഗിയായി.
ഉമ്മ ഐഷക്കുട്ടിക്കൊപ്പം ചെറുപ്പത്തിലെ കൃഷികള്‍ നടത്തിയാണ് ഇദ്ദേഹം തന്റെതായ പുതുവഴികള്‍ കണ്ടെത്തിയത്. പന്ത്രണ്ട് വര്‍ഷത്തില്‍ മേലെയായി മീന്‍വളര്‍ത്തല്‍ തുടരുന്നു. മൂന്ന് തരം മീനുകളാണ് ഇപ്പോള്‍ വളര്‍ത്തുന്നത്. നാടന്‍ കണ്ണന്‍, ഫിലോപ്പി, ചൈനാവോലി എന്നിവയാണവ. ഇവക്ക് തീറ്റായായി നല്‍കുന്നത് കോഴി വേസ്റ്റാണ്. ചിക്കന്‍ വേസ്റ്റില്‍ നിന്നും ഉണ്ടാക്കുന്ന ബയോഗ്യാസ് ഉപയോഗിച്ചാണ് ഇവരുടെ വീട്ടില്‍ പാചകം നടത്തുന്നത്.
ആദ്യകാലങ്ങളില്‍ തായ് വാന്‍ ഫിലോപ്പി, പിരാന, ആഫ്രിക്കന്‍ മൊയ് എന്നിവയെ വളര്‍ത്തിയിരുന്നെങ്കിലും പിന്നീട് ഇവയെ മാറ്റുകയായിരുന്നു. വേനല്‍ക്കാലത്താണ് മീനിന്റെ വിളവെടുപ്പ്. മാനുട്ടിക്കയുടെ ഏറ്റവും പുതിയ വളര്‍ത്ത് ഇനം പോത്തുകളാണ്. ഏഴെണ്ണത്തിനെ പ്രത്യേകം തയ്യാറാക്കിയ ഫാമിലാണ് പരിപാലിക്കുന്നത്. എമുവിന്റെയും മറ്റും മുട്ട വിരിയിക്കുന്നത് ഇന്‍ക്യൂബേറ്ററിന്റെ സഹായത്തോടെയാണ്.
രണ്ട് മാസം മുമ്പ് നാലു ഏമുക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു ഇവര്‍ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയിലെല്ലാം വൈവിധ്യം കണ്ടെത്തുന്ന ഇവര്‍ വീടിന് മുന്നില്‍ തീര്‍ത്ത കിണറിന് പൂക്കൊട്ടയുടെരൂപവും മോട്ടോര്‍ ഷെഡിന് പഴയ കമ്പി റാന്തലിന്റെ രൂപവുമാണ് നല്‍കിയിട്ടുള്ളത്. ഒരു ലക്ഷം രൂപയോളം ഇതിന്റെ നിര്‍മാണത്തിന് ചെലവായതായി ഇവര്‍ പറയുന്നു.
കിണറിനൊരു വ്യത്യസ്ത യാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് ഇവര്‍ പറഞ്ഞു. ദിലീപ് വാവന്നൂര്‍ എന്ന കുട്ടനാണ് കിണറിന്റെയും കമ്പിറാന്തലിന്റെയും ശില്‍പ്പി, വലിയ പറമ്പില്‍ രാമചന്ദ്രനാണ് ഇത് പെയിന്റ് ചെയ്തത്. കോഴി വേസ്റ്റില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇതിന്റെ മെഷിനറിക്കും ഷെഡിനും പത്ത് ലക്ഷത്തോളം രൂപയാണ് ചെലവായത്.
ജൈവവളം ഒരുകിലോക്ക് പത്ത് രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതില്‍ ലഡിന്റെയും കാഡ്മിയത്തിന്റെയും അംശമില്ലെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.മാനുട്ടിക്കാസിനും ആയിഷക്കുമൊപ്പം മക്കളായ സുമൈയ്യ. സുഹൈല്‍, സുരയ്യ. സുഹയ്യ എന്നിവരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയുമായി എപ്പോഴും കൂടെയുണ്ട്. സര്‍വ്വ വിധ സഹകരണവുമായി നാഗലശേരി പഞ്ചായത്തും ഇവര്‍ക്കൊപ്പമുണ്ട്.