പണ്ഡിതന്മാന്‍ സമുദായത്തിന്റെ വിളക്കുമാടങ്ങള്‍: ഖലീല്‍ തങ്ങള്‍

Posted on: August 27, 2015 3:23 pm | Last updated: August 27, 2015 at 3:23 pm
SHARE

khaleel bukhari
ചെര്‍പ്പുളശേരി: പണ്ഡിതന്മാന്‍ സമുദായത്തിന്റെ വിളക്കുമാടങ്ങളാണെന്നും അവരുടെ വിയോഗം സമുദായത്തിന് തീരാനശ്ടമാണെന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ ഖലീല്‍ തങ്ങള്‍.
മോളൂര്‍ മഅ്ദിന്‍ മസ്വാലിഹില്‍ നടന്ന സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന മര്‍ഹൂം എം ടിമാനു മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തിനിര്‍ഭരമായ ജീവിതത്തിന്റെ ഉടമയായ മാനു മുസ്‌ലിയാരുടെ വിയോഗം സുന്നി കൈരളിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം സമ്മേളനം ഉദ്ഘാടനം ചെയ്തു.വൈജ്ഞാനിക വിപ്ലവത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരായിരുന്നു മാനു മുസ്‌ലിയാരെന്ന് അദ്ദേഹം ഉദ്ഘാടനഭാഷണത്തില്‍ പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.മഹത്തായ മാതൃകാ ജീവിതത്തിന്റെ ഉടമയും ആദര്‍ശ പ്രതിബദ്ധതയുള്ള നേതാവുമായിരുന്നു മാനു ഉസ്താദെന്ന് അദ്ദേഹം അനുസ്മരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് എന്‍ കെ സിറാജുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ഐ സി എഫ് മുദര്‍റിസ് ജമാലുദ്ധീന്‍ ഫൈസി പുതക്കാട്, സമസ്ത ഒറ്റപ്പാലം താലൂക്ക് മുശാവറ അംഗം ഉമര്‍ ഫൈസി മാരായമംഗലം,മഅ്ദിന്‍ മസ്വാലിഹ് പ്രിന്‍സിപ്പള്‍ ഉസ്താദ് ഹംസക്കോയ ബാഖവി കടലുണ്ടി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട്,ബാപ്പു മുസ്‌ലിയാര്‍ ചളവറ, സൈനുല്‍ ആബിദീന്‍ സഅദി മുക്കം സംസാരിച്ചു.
മഅ്ദിന്‍ മസ്വാലിഹ് മുദര്‍രിസുമാരായ ശരീഫ് സഅ്ദി ചാലിയം, മഅ്ശൂഖുര്‍റഹ് മാന്‍ അഹ്‌സനി കാറല്‍മണ്ണ, ഇസ്മായില്‍ ഖുദ്‌സി,അല്‍ ഇര്‍ശാദ് മുദര്‍റിസുമാരായ അബ്ദുള്ള അന്‍വരി അത്തിക്കാപ്പറമ്പ്,ഹുദൈഫ ഇര്‍ശാദി കണ്ണൂര്‍,റശീദ് സഖാഫി, എസ് വൈ എസ് പട്ടാമ്പി സോണ്‍ പ്രസിഡണ്ട് അലി സഅദി വല്ലപ്പുഴ,കൊപ്പം സോണ്‍ സെക്രട്ടറി അലിയാര്‍ അഹ്‌സനി വണ്ടുംതറ, ചെര്‍പ്പുഴശ്ശേരി സോണ്‍ പ്രസിഡണ്ട് അലി സഖാഫി മഠത്തിപ്പറമ്പ്,സെക്രട്ടറി ഇബ്‌റാഹീം സഖാഫി മോളൂര്‍,അബുബക്കര്‍ സഖാഫി മുളയങ്കാവ്, വീഫൈവ് മൂസ ഹാജി കിള്ളിമംഗലം, മൊയ്തു ഹാജി വീരമംഗലം,അഡ്വക്കറ്റ് സൈതലവി വീരമംഗലം, ഹംസ ഹാജി നിലംപതി, ഹംസ ഹാജി സലാല, നെല്ലായ മുഹമ്മദ് കുട്ടി ഹാജി, കെ.വി മുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി നെടിയോടത്ത്, എം ടി അലി മോളൂര്‍, വാപ്പു ഹാജി മോളൂര്‍, സെക്കീര്‍ ഈങ്ങാചാലില്‍ സംബന്ധിച്ചു.
മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ മാനു ഉസ്താദ് അനുസ്മരണ സപ്ലിമെന്റ് ‘മെമ്മേയിര്‍’ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ വീരമംലം മുദര്‍റിസ് ഉമര്‍ സഖാഫി ആദ്യകോപ്പി നല്‍കി പ്രകാശനം ചെയ്തു.
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം നേടിയ മസ്വാലിഹ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അലി ചൂരക്കോട്,ഹാഫിള് ശാമില്‍ ഗൂഡല്ലൂര്‍,തസ്‌നീം വിളയൂര്‍, തമീം വിളയൂര്‍ എന്നിവര്‍ക്കുള്ള മെമന്റോ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ തങ്ങള്‍ കൈമാറി.
ദുബൈ ഐ സി എഫ് കമ്മിററി വിവാഹ ധന സഹായം വി ടി അബ്ദുര്‍റഹ്മാന്‍ മഠത്തിപ്പറമ്പിന് നല്‍കി കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here