മധുരമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ‘ഓര്‍മയിലെ ഓണം’

Posted on: August 27, 2015 3:09 pm | Last updated: August 27, 2015 at 3:09 pm
SHARE

dtpc
മലപ്പുറം: കുശലം പറഞ്ഞും ഓണം ഓര്‍മകള്‍ പങ്കുവെച്ചും മുതിര്‍ന്നവരുടെ സംഗമം ശ്രദ്ധേയമായി.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് മുതിര്‍ന്ന തലമുറയില്‍പെട്ടവരുടെ ‘ഓര്‍മയിലെ ഓണം’ പരിപാടി നടത്തിയത്. മധുരമുള്ള പഴയ ഓര്‍മകള്‍ പുതുതലമുറക്കായി പങ്കുവെച്ചും ഓണപാട്ടുകള്‍ പാടിയും അവര്‍ സംഗമം ആഘോഷമാക്കി.
ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ചെറുപ്പത്തിലെ ഓണം അനുഭവങ്ങള്‍ കലക്ടര്‍ സംഗമത്തില്‍ പങ്കുവെച്ചു. പങ്കെടുത്തവര്‍ക്കെല്ലാം ഓണക്കോടി നല്‍കി. മുന്‍ ജില്ലാ കലക്ടര്‍ കെ പി ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ നായര്‍, പത്മിനിയമ്മ, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, ഡി ടി പി സി എക്‌സി. കമ്മിറ്റി എം കെ മുഹ്്‌സിന്‍, പി പി മുഹമ്മദാലി, ഗിരീഷന്‍ പങ്കെടുത്തു.