പോലീസ് സ്റ്റേഷനുകളില്‍ പൂക്കള മത്സരം നടത്തി

Posted on: August 27, 2015 2:58 pm | Last updated: August 27, 2015 at 2:58 pm
SHARE

TSY pookala malsaram onnam sammanam nediya tsy team
താമരശ്ശേരി: താമരശ്ശേരി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകള്‍ തമ്മില്‍ സബ് ഡിവിഷന്‍ ആസ്ഥാനത്ത് പൂക്കളമത്സരം നടത്തി. വിധിനിര്‍ണയിക്കാനായി എത്തിയത് മജിസ്‌ട്രേറ്റുമാര്‍. താമരശ്ശേരി, ബാലുശ്ശേരി, കൊടുവള്ളി സര്‍ക്കിളുകളില്‍ നിന്നായി നൂറോളം ഉദ്യോഗസ്ഥരാണ് പൂക്കളമൊരുക്കാനെത്തിയത്. മികച്ച പൂക്കളം ഒരുക്കി താമരശ്ശേരി പോലീസ് സ്റ്റേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോടഞ്ചേരി, തിരുവമ്പാടി സ്റ്റേഷനുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമാരായ ഷിബു ഡാനിയേല്‍, അവനീന്ദ്ര നാഥ്, എ പി പി മാരായ ഈശ്വരി, ഹരികൃഷ്ണന്‍ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത്. വിജയികള്‍ക്ക് എ പി പി ഈശ്വരി ട്രോഫി സമ്മാനിച്ചു. ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍, താമരശ്ശേരി സി ഐ. കെ സുഷീര്‍, എസ് ഐ. എന്‍ രാജേഷ് കുമാര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here