Connect with us

National

കാശ്മീരില്‍ നുഴഞ്ഞുകയറിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ളയില്‍ നുഴഞ്ഞുകരിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. റാഫിയാബാദില്‍ കാട്ടിലൊളിച്ച ഇവരെ ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നു പേര്‍ കാട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടരുകയാണ്.

Latest