ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന്

Posted on: August 27, 2015 12:26 pm | Last updated: August 27, 2015 at 12:26 pm
SHARE

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിനിടയാക്കിയ മത്സ്യബന്ധന ബോട്ട് ഓടിച്ച ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് മൊഴി. ബോട്ടില്‍ സ്രാങ്ക് ഉണ്ടായിരുന്നില്ലെന്ന് ഷിജു മൊഴി നല്‍കി. ഡീസലടിച്ച് മുന്നോട്ട്് എടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും ഷിജു പറഞ്ഞു.

35 വര്‍ഷം പഴക്കമുള്ള യാത്രാ ബോട്ടിന് 2017 വരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റു നല്‍കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബോട്ട് പരിശോധിക്കാതെയാണ് പോര്‍ട്ട് അധികൃതര്‍ ഫിറ്റ്‌നസ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണ്. അപകടവുമായി ബന്ധപ്പെട്ടതിന്റെ അന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കും. പോര്‍ട്ട് ട്രെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗൗരി പ്രസാദ് ബിസ്വാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.