ഐ സിയുവില്‍ പത്തു ദിവസം പ്രായമുള്ള കുട്ടി എലികളുടെ കടിയേറ്റു മരിച്ചു

Posted on: August 27, 2015 11:22 am | Last updated: August 28, 2015 at 12:21 am
SHARE

 
dead-baby-guntur-hospital_0_0ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ ഐസിയുവില്‍ ചികില്‍സയിലായിരുന്ന പത്തു ദിവസം മാത്രം പ്രായമുള്ള കുട്ടി എലികളുടെ കടിയേറ്റു മരിച്ചു. ഗുണ്ടൂര്‍ ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓഗസ്റ്റ് 17ന് ജനിച്ച കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കുട്ടിയെ എലികള്‍ കടിച്ചു കൊന്നത്.

എലികളുടെ കടിയേറ്റു കുട്ടി മരിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ബന്ധപ്പെട്ട് മൂന്ന് ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംഭവത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് 48മണിക്കൂറിനകം സമര്‍പ്പിക്കാനും ഏരോഗ്യവകുപ്പ് സെക്രട്ടറിയോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here